ദേശീയം

അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സമ്മാനമായി ഉപഗ്രഹം; സൗത്ത് ഏഷ്യ സാറ്റ്‌ലൈറ്റ് മെയ് 5ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സമ്മാനമായി നരേന്ദ്ര മോദി പ്രഖ്യാപിച്ച സൗത്ത് ഏഷ്യ സാറ്റ്‌ലൈറ്റ് ഐഎസ്ആര്‍ഒ മെയില്‍ വിക്ഷേപിക്കും. ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന കമ്യൂണിക്കേഷന്‍ സാറ്റ്‌ലൈറ്റാണ് ഇന്ത്യ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. 

എന്നാല്‍ പാക്കിസ്ഥാന്‍ ഈ പദ്ധതിയില്‍ പങ്കാളിയല്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്.കിരണ്‍ കുമാര്‍ വ്യക്തമാക്കി. മെയ് 5ന് ജിസാറ്റ്-9(GSAT-9) ഭ്രമണപഥത്തിലെത്തിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ജിഎസ്എല്‍വി-09 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും വിക്ഷേപണം. 12 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്.

2014ല്‍ കാഠ്മണ്ഡുവില്‍ നടന്ന സാര്‍ക് സമ്മിറ്റിലായിരുന്നു അയല്‍ രാജ്യങ്ങള്‍ക്ക് സമ്മാനമായി ഇന്ത്യ ഉപഗ്രഹം വിക്ഷേപിക്കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ആദ്യം സാര്‍ക് സാറ്റ്‌ലൈറ്റ് എന്നായിരുന്നു ഇതിന് പേരിട്ടതെങ്കിലും പിന്നീട് സൗത്ത് ഏഷ്യന്‍ സാറ്റ്‌ലൈറ്റെന്ന് മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍