ദേശീയം

2019ലും മോഡി അധികാരത്തിലെത്തുമെന്ന് ബിജെപി നിര്‍വ്വാഹക സമിതി പ്രമേയം; കേരളത്തിലും എന്‍ഡിഎ വളരുന്നു 

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രമേയം. നരേന്ദ്ര മോഡി നയിക്കുന്ന സര്‍ക്കാര്‍ 2019ലും അധികാരത്തില്‍ എത്തുമെന്നാണ് പ്രമേയം.കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡിഎ വളരുന്നുവെന്നും ഇപ്പോള്‍ അധികാരം ഇല്ലാത്ത മേഖലകളിലും അധികാരം പിടിക്കുമെന്നും പ്രമേയം പറുന്നു. 
 

നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ അംഗീകരിച്ചു. മോഡിയുടെ അഴിമതി വിരുദ്ധ നയങ്ങള്‍ക്ക് ജനങ്ങള്‍ പിന്തുണ നല്‍കി. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന യോഗം ഇന്നവസാനിക്കും. യോഗത്തിനു മുന്നോടിയായി നരേന്ദ്ര മോഡി നയിച്ച റോഡ് ഷോ നടന്നിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി