ദേശീയം

കുല്‍ഭൂഷന്‍ ജാദവിന്റെ മോചനത്തിനായി പൊരുതാന്‍ സരബ്ജിത് സിംഗിന്റെ സഹോദരി

സമകാലിക മലയാളം ഡെസ്ക്

ഛണ്ഡിഗഡ്:വധശിക്ഷയ്ക്ക് വിധിച്ച് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നേവി ഓഫീസര്‍ കുല്‍ഭൂഷന്‍ ജാദവിന്റെ മോചനത്തിനായി പൊരുതാന്‍ ആഹ്വാനം ചെയ്ത് പാകിസ്ഥാന്‍ ജയിലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്‍ സരബ്ജിത് സിംഗിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍. കുല്‍ഭൂഷണ്‍ ജാദവിനായി ധര്‍ണ്ണയിരിക്കാന്‍ ഒരുങ്ങുകായണ് ദല്‍ബീര്‍ കൗര്‍. 

കുല്‍ഭൂഷന്‍ ജാദവിന്റെയും അദ്ദേഹത്തെപോലെ പാകിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്ന മറ്റ് ഇന്ത്യക്കാരുടെയും ബന്ധുക്കളെ അണിനിരത്തി പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ദല്‍ബീര്‍. 

കുല്‍ഭൂഷന്‍ ജാദവിന് പാകിസ്ഥാന്‍ മരണശിക്ഷ വിധിച്ചതില്‍ അത്ഭുതമില്ലെന്നും സരബ്ജിത് സിംഗിന് സംഭവിച്ചതെന്തോ അത് കുല്‍ഭൂഷനും സംഭവിച്ചു എന്നും ദല്‍ബീര്‍ കൗര്‍ ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിനേട് പറഞ്ഞു. കുല്‍ഭൂഷണെ പാകിസ്ഥാന്‍ ഇറാനില്‍ നിന്ന തട്ടിക്കൊണ്ടുപോയതാണെന്നും ചാരനായി മുദ്രകുത്തിയതാണെന്നും ദല്‍ബീര്‍ ആരോപിച്ചു. 

പാകിസ്ഥാന്‍ കോടതിക്ക്് ഒരുതെളിവും കിട്ടിയിട്ടില്ല,എല്ലാം അവരുടെ സൗകര്യത്തിനായി കെട്ടിച്ചമച്ചതാണ്.അവര്‍ ആരോപിച്ചു. നമ്മള്‍ പാകിസ്ഥാനുമായി നല്ല ബന്ധം ഉണ്ടാക്കുന്നതിനെ പറ്റിയും സമാധാനത്തിനെ പറ്റിയും സംസാരിക്കുന്നു.എന്നാല്‍ അവര്‍ തിരിച്ച് ആ രീതിയില്‍ അല്ല പ്രതികരിക്കുന്നത്.നമുക്കും അതേരീതിയില്‍ പെരുമാറാവുന്നതാണ്. എന്നാല്‍ നമ്മള്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ല. ദല്‍ബീര്‍ പറഞ്ഞു.

സരബ്ജിത് സിംഗിനെ ഇന്ത്യന്‍ ചാരന്‍ എന്നാരോപിച്ചാണ് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. പിന്നീട് സ്‌ഫോടനങ്ങളിലെ പങ്ക് ആരോപിച്ച് അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയായിരുന്നു.2013 ഏപ്രില്‍ 26ന് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനത്തിന് വിധേയനായ സരബ്ജിത് സിങ് 2013 മേയ് 2ന് പുലര്‍ച്ചെ ലാഹോറിലെ ജിന്ന ആശുപത്രിയില്‍ വെച്ച് മരിച്ചു. ദല്‍ബീര്‍ കൗര്‍  അദ്ദേഹത്തിന്റെ മോചനത്തിനായി പലതവണ ഇടപെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍