ദേശീയം

ഡല്‍ഹി ഐഐടിയില്‍ സദാചാര പോലീസിംഗ്; വസ്ത്രസ്വാതന്ത്ര്യത്തിനാണ് വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടി ഹോസ്റ്റലില്‍ എത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് ശരീരം മുഴുവനായും മറയ്ക്കുന്ന മാന്യമായ വസ്ത്രം ധരിക്കണമെന്ന് കര്‍ശനനിര്‍ദ്ദേശം വച്ചിരിക്കുന്നത്.
ഹോസ്റ്റലിലുള്ളവര്‍ക്കായി വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഹൗസ് ഡേ പരിപാടിക്കു മുന്നോടിയായാണ് ഹിമാദ്രി ഹോസ്റ്റല്‍ വാര്‍ഡന്റെ നോട്ടീസ്. നോട്ടീസ് പതിച്ചതോടെ സംഭവം വിവാദമായി. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളാണ് ഇത് പുറംലോകത്തെ അറിയിച്ചത്. ഐഐടിയുടെയും ഹോസ്റ്റല്‍ വാര്‍ഡന്റെയും ഈ തീരുമാനം സദാചാര പോലീസിംഗാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പ്രതികരിച്ചു.

ഏപ്രില്‍ 20നു നടക്കുന്ന ഹൗസ് ഡേയില്‍ വിദ്യാര്‍ത്ഥിനികളുടെ ഒപ്പം ഒരാള്‍ക്കുകൂടി പുറത്തുനിന്നും പങ്കെടുക്കാം. ബന്ധുക്കള്‍ തന്നെയായിരിക്കണം അത്. ഒരു മണിക്കൂറാണ് അവര്‍ക്ക് ഇവിടെ ചിലവഴിക്കാവുന്നത്. ഇങ്ങനെ പുറത്തുനിന്നുള്ളവര്‍ വരുമ്പോള്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചുനില്‍ക്കണം എന്നതാകാം ഹോസ്റ്റല്‍ വാര്‍ഡന്‍ ഉദ്ദേശിച്ചത് എന്ന് ചില വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. എന്നാല്‍ ശരീരം മുഴുവനായും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കണം എന്നു പറഞ്ഞതിലെ യുക്തിയെന്താണ് എന്നാണ് ചില വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ ഐഐടിയുടെയോ ഹോസ്റ്റല്‍ വാര്‍ഡന്റെയോ വിശദീകരണം ലഭിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി