ദേശീയം

ബാബറി മസ്ജിദ് ഗൂഢാലോചനക്കേസില്‍ വിധി നാളെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചനക്കേസില്‍ സുപ്രീംകോടതി നാളെ വിധി പറയും. എല്‍.കെ. അദ്വാനിയടക്കമുള്ള നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമോ എന്ന കാര്യത്തിലാണ് സുപ്രീംകോടതി നാളെ വിധി പറയുന്നത്. എല്‍.കെ. അദ്വാനിയ്ക്ക് പുറമെ, മുരളി മനോഹര്‍ ജോഷിയുള്‍പ്പെടെ 20 പേരാണ് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
നേരത്തെ എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ളവരെ ഗൂഢാലോചനക്കേസില്‍നിന്നും ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി നാളെ വിധി പറയുന്നത്. സി.ബി.ഐ. അന്വേഷണത്തിലാണ് ഇവരെ ഗൂഢാലോചനക്കേസില്‍നിന്നും ഒഴിവാക്കിയത്.
1992 ഡിസംബര്‍ 6 ഞായറാഴ്ച രാവിലെ എല്‍.കെ അദ്വാനിയടക്കമുള്ളവര്‍ വിനയ് കത്യാരുടെ വീട്ടില്‍ ഒത്തുകൂടിയെന്നും ബാബറി മസ്ജിദ് തകര്‍ക്കാനുള്ള അവസാന പദ്ധതികള്‍ തയ്യാറാക്കിയെന്നും ഒരു വാദം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനുപുറമെ ഐബി ഉദ്യോഗസ്ഥന്‍ തന്റെ ആത്മകഥയില്‍ എല്‍.കെ. അദ്വാനിയടക്കമുള്ളവര്‍ പത്തുമാസം മുമ്പുതന്നെ ഗൂഢാലോചന നടത്തിയതായി വീഡിയോ സഹിതം ഉന്നത കേന്ദ്രങ്ങളില്‍ ഏല്‍പ്പിച്ചതായി എഴുതിയിരുന്നു. ഇതെല്ലാം കാണിച്ചാണ് ഗൂഢാലോചനക്കേസ് നിലവില്‍ വന്നത്. എന്നാല്‍ സി.ബി.ഐ. ഇവരെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇതോടെയാണ് ഇക്കാര്യത്തില്‍ വാദം കേട്ട് അന്തിമവിധി പറയുന്നതിനായി നാളത്തേക്ക് സുപ്രീംകോടതി മാറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി