ദേശീയം

സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിയിട്ട് കൊണ്ടുപോയി; സംഭവം അസം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍

സമകാലിക മലയാളം ഡെസ്ക്

ഗുവാഹട്ടി: ഗതാഗത സൗകര്യം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അസാമില്‍ യുവാവിന് തന്റെ സഹോദരന്റെ മൃതദേഹം സൈക്കളില്‍ കെട്ടിയിരുത്തി കൊണ്ടുപോകേണ്ടി വന്നു. അസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ മണ്ഡലത്തിലാണ് സംഭവം.

ബ്രഹ്മപുത്രയിലെ മജൗലി ദ്വീപിലേക്ക് കടക്കുന്നതിനായി പാലമില്ലാത്തതിനെ തുടര്‍ന്നാണ് മൃതദേഹം സൈക്കിളില്‍ കൊണ്ടുപോകേണ്ടി വന്നത്. മരിച്ച പതിനെട്ട് വയസുകാരന്റെ മൃതദേഹം സൈക്കിളില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോബാള്‍ നിര്‍ദേശം നല്‍കി. 

മജൗലിയെ സംസ്ഥാനത്തെ ആദ്യ വൈഫൈ ജില്ലയാക്കി പ്രഖ്യാപിക്കാനിരിക്കുകയാണ് അസാമിലെ ബിജെപി സര്‍ക്കാര്‍. എന്നാല്‍ ജനങ്ങള്‍ക്ക് അത്യാവശ്യം വേണ്ട ഗതാഗത സൗകര്യം പോലും ഇവിടെ ഒരുക്കാന്‍ തയ്യാറാകാതെയാണ് സമ്പൂര്‍ണ വൈഫൈ ജില്ലയാക്കി പ്രഖ്യാപിക്കാന്‍ പോകുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി