ദേശീയം

സോനുവിന് പത്ത് ലക്ഷം നല്‍കാം...ചില കാര്യങ്ങള്‍ കൂടി ചെയ്താലെന്ന് മൗലവി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി:  മൊട്ടയടിച്ച് വാര്‍ത്താസമ്മേളനത്തിനെത്തിയ സോനു നിഗത്തിന് പത്തുലക്ഷം നല്‍കാന്‍ തയ്യാറാണെന്ന് സയ്യിദ് ഷാ ആതെഫ് അലി അല്‍ ഖാദരി മൗലവി. പത്തുലക്ഷം നല്‍കാം. പക്ഷേ ആവശ്യപ്പെട്ട രണ്ടുമൂന്ന് കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ടെന്ന് മൗലവി പറഞ്ഞു. 

പൊളിഞ്ഞ ഷൂകൊണ്ടുള്ള മാലയണിഞ്ഞ് ജനങ്ങള്‍ക്കിടയിലൂടെ നടന്നാല്‍ താന്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ നല്‍കാമെന്ന് മൗലവി പറഞ്ഞു. മൊട്ടയടിച്ചെത്തിയ സോനുനിഗം തന്റെ തലമുണ്ഡനം ചെയ്ത ആലിം ഹക്കീം എന്നയാള്‍ക്ക് പത്തുലക്ഷം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്.

ഉച്ചക്കു രണ്ടിന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തലമൊട്ടയടിച്ച് മൗലവിയോട് 10ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ട് സോനു എത്തിയത്. ബാങ്കുവിളിക്കെതിരെ സോനിനിഗത്തിന്റെ പരാമര്‍ശമായിരുന്നു മൗലവിയെ ചൊടിപ്പിച്ചത്. സോനുവിന്റെ തലമൊട്ടയടിച്ച് കീറിയ ഷൂകൊണ്ടുള്ള പൂമാല അണിയിച്ച് രാജ്യമൊട്ടാകെ പ്രദര്‍ശിപ്പിച്ചാല്‍ 10ലക്ഷം രൂപ നല്‍കാമെന്നായിരുന്നു മൗലവിയുടെ പ്രഖ്യാപനം. 

സോനുവിന്റെ വെല്ലുവിളി ഏറ്റെടുത്ത് ആതിഫ് അലി അല്‍ ഖുദാരി രംഗത്തെത്തി. തലമുണ്ഡനം ചെയ്തതിനോടൊപ്പം പറഞ്ഞ മറ്റു കാര്യങ്ങള്‍കൂടി ചെയ്താല്‍ പണം നല്‍കാമെന്ന് ഖുദാരി വീണ്ടും വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ബാങ്കുവിളിയെ അധിക്ഷേപിച്ച് സോനുനിഗം രംഗത്തെത്തിയത്. സോനുവിന്റെ പരാമര്‍ശത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി