ദേശീയം

മോദിജീ, ഈ സമരം കണ്ടില്ലെങ്കില്‍ മൂത്രം കുടിക്കും വിസര്‍ജ്ജ്യം കഴിക്കും; തമിഴ്‌നാട് കര്‍ഷകര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ ആഴ്ചകളോളമായി സമരം തുടരുന്ന കര്‍ഷകര്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്. 
സ്വന്തം മൂത്രം കുടിച്ചും വിസര്‍ജ്ജ്യം ഭക്ഷിച്ചുമാണ്  സമരം മുന്നോട്ട് കൊണ്ടുപോകാന്‍   കര്‍ഷകകരുടെ തീരുമാനം. സര്‍ക്കാരിന്റെ തീരുമാനത്തിന് വെള്ളിയാഴ്ച വരെ കാത്തിരിക്കും. അല്ലെങ്കില്‍ ശനിയാഴ്ച മുതല്‍  മൂത്രം കുടിക്കാനാണ് തീരുമാനം. അതുമാത്രമല്ല സമരത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായ് ഇടപെടുന്നില്ലെങ്കില്‍ ഞായറാഴ്ച മലം  ഭക്ഷിക്കുമെന്നും സമരക്കാര്‍ പറയുന്നു.

നേരത്തെ തലയോട്ടികള്‍ കഴുത്തിലണിഞ്ഞും നഗ്‌നരായും പ്രതിഷേധിച്ച് കര്‍ഷകര്‍ എലിയേയും കടിച്ചും പ്രതീകാത്മക ശവമടക്ക് നടത്തിയും ആയിരുന്നു സമരത്തിന് നേതൃത്വം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ മുഖം തിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് സമരക്കാരുടെ ആക്ഷേപം. സര്‍ക്കാരിന്റെ തെറ്റായ നയത്തിനെതിരായാണ് വിസര്‍ജ്ജ്യം ഭക്ഷിച്ച് പ്രതിഷേധിക്കാനുള്ള തീരുമാനം.


ബോട്ടിലുകളില്‍ ശേഖരിച്ച മൂത്രം കയ്യില്‍ പിടിച്ചാണ്  കര്‍ഷകരുടെ ഇപ്പോഴത്തെ സമരം. തമിഴ്‌നാട്ടില്‍ കുടിവെള്ളം പോലും കിട്ടാനില്ലെന്നും പ്രധാനമന്ത്രി തങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കുകയാണെന്നും കര്‍ഷക സംഘടനാ പ്രതിനിധി പി അയ്യാക്കണ്ണ് പറഞ്ഞു. സര്‍ക്കാരിന്റെ അഭിപ്രായം അറിയാന്‍ രണ്ട് ദീവസം കൂടി കാത്തിരിക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും കര്‍ഷക പ്രതിനിധികളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഈ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം