ദേശീയം

കുപ്‌വാര അക്രമം; രണ്ട് തീവ്രവാദികളെ വധിച്ചു, ക്യാമ്പിനകത്ത് തീവ്രവാദികള്‍ ഇല്ലെന്ന് സൈന്യം 

സമകാലിക മലയാളം ഡെസ്ക്

കുപ്‌വാര: ജമ്മു കശ്മീരിലെ കുപ്‌വാരാ ജില്ലയില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു ഭീകരരെ സൈന്യം വധിച്ചു. മരിച്ചവരില്‍ ഒരു മുതിര്‍ന്ന് സൈനിക ഓഫീസറുമുണ്ട് എന്നാണ്  വിവരം.

രാവിലെ നാല് മണിയോടെയാണ് അക്രമം നടന്നത്. നാല് മണിക്കൂറോളം പോരാട്ടം നീണ്ടുനിന്നു. കൊല്ലപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പേര് ആയുഷ് എന്നാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യാമ്പിനകത്ത് കൂടുതല്‍ തീവ്രവാദികല്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ നടത്തിയ തിരച്ചില്‍ സൈന്യം അവസാനിപ്പിച്ചു. വേറെയാരും ക്യാമ്പിനകത്തില്ല എന്ന് സൈന്യം അറിയിച്ചു. ഗണ്ണുകളും ഗ്രനേഡുകളുമാണ് തീവ്രവാദികള്‍ അക്രമത്തിന് ഉപയോഗിച്ചത് എന്ന് സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ മാധ്യമങ്ങളോട് പറഞ്ഞു.

പാകിസ്ഥാന്‍ അതിര്‍ത്തി കടന്നെത്തിയവരാണ് അക്രമത്തില്‍ പിന്നില്‍ എന്നാണ് നിഗമനം. സൈനിക ക്യാമ്പിന് അടുത്തുള്ള വനത്തിനുള്ളിലും സൈന്യം തിരച്ചില്‍ നടത്തുന്നുണ്ട് എന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു