ദേശീയം

മോദി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 180 രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനും താഴെയായി 136-ാം സ്ഥാനമാണ് ഇന്ത്യക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് സ്ഥാനം താഴേക്ക് പോയി.  
ഇതിന് കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന അമിത ദേശീയതയാണ്. 

ഖത്തര്‍,യുഎഇ അടക്കമുള്ള പല ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യക്ക് മുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ടൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം അമേരിക്കയിലും മാധ്യമ സ്വാതന്ത്യം കുറഞ്ഞു എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബഹ്രിട്ടണിലും മാധ്യമ സ്വാതന്ത്യം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. 

നോര്‍വെയാണ് മാധ്യമ സ്വാതന്ത്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്.  നോര്‍ത്ത് കൊറിയയാണ് ഏറ്റവും അവസന സ്ഥാനത്ത്. സ്വീഡനാണ് രണ്ടാം സ്ഥാനത്തുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത