ദേശീയം

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ ദത്തെടുക്കാന്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ ദത്തെടുക്കാന്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, അഡീഷണല്‍ മജിസ്‌ട്രേറ്റ്, ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എന്നീ പദവികളിലിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥരായിരിക്കും കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ ഏറ്റെടുക്കുക. 

പൊലീസ്, പാരമിലിറ്ററി, മിലിറ്ററി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട് രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ സഹായിക്കാനാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഇന്ത്യന്‍ സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് അസോസിയേഷനാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. 

അഞ്ച് വര്‍ഷത്തേക്കോ, പത്ത് വര്‍ഷത്തേക്കോ ആയിരിക്കും ഇവര്‍ ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുക. ഈ കാലയളവിലൂടെ ജീവിതത്തില്‍ അവര്‍ക്ക് മുന്നോട്ടുപോകുന്നതിനുള്ള കരുത്ത് നല്‍കുകയാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. 

കൊല്ലപ്പെട്ട ജവാന്മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് ലഭ്യമാക്കുന്നതിനുള്ള നിയമ നിടപടികളും ഈ ഐഎഎസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. ഇവരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നുണ്ടെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി