ദേശീയം

വഴിമുടക്കിയ പശുവിനെ മാറ്റാന്‍ വണ്ടിയുടെ ഹോണടിച്ചതിന് യുവാവിന്റെ കണ്ണ് അടിച്ചു തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

റോഡില്‍ വഴിമുടക്കി നിന്ന പശുവിനെ മാറ്റുന്നതിനായി വണ്ടിയുടെ ഹോണ്‍ അടിച്ച യുവാവിന് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. 

വ്യാഴാഴ്ച വൈകുന്നേരും, ബിഹാറിലെ സഹര്‍സ ജില്ലയിലായിരുന്നു സംഭവം. ഗനേഷ് മണ്ഡല്‍ എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഗണേഷ്. ഈ സമയം ദേശീയ പാത 107ല്‍ റോഡിന് കുറുകെ നിന്ന പശുവിനെ മാറ്റുന്നതിനായി ഗണേഷ് തന്റെ പിക്കപ്പ് വാനിന്റെ ഹോണടിച്ചു. ശബ്ദം കേട്ട് പശു വിരണ്ടോടിയത് പശുവിന്റെ ഉടമസ്ഥനെ പ്രകോപിതനാക്കിയതായി പൊലീസ് പറയുന്നു.

പശു പേടിച്ചോടിയത് കണ്ട് പ്രകോപിതനായ ഉടമസ്ഥന്‍ ഗണേഷിനെ മര്‍ദ്ദിക്കുകയായിരുന്നു. രാം ദുലര്‍ യാദവ് എന്നയാളാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പശു ദേശീയ പാതയില്‍ അഴിഞ്ഞ് നടക്കുകയായിരുന്നെന്ന് രാം ദുലാര്‍ സമ്മതിച്ചിട്ടില്ല. താന്‍ പശുവിന്റെ പാല്‍ കറക്കുകയായിരുന്നെന്നും ഈ സമയം വണ്ടിയുടെ ഹോണ്‍ ശബ്ദം കേട്ട് പശു പേടിക്കുകയായിരുന്നെന്നാണ് ഇയാളുടെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു