ദേശീയം

രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം ബിജെപി നേതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്തില്‍ രാഹുല്‍ഗാന്ധിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ബിജെപിയുടെ യുവനേതാവ് അറസ്റ്റില്‍. പ്രാദേശിക നേതാവായ ജയേഷ് ദര്‍ജിയാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകാരണെന്ന് രാഹുലും കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. 

ഗുജറാത്തിലെ ബനസ്‌കന്ദയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ രാഹുലിനെ ആക്രമിച്ചത്. രാഹുലിന്റെ കാറിന് നേരെ കല്ലെറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. കല്ലേറില്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അതേസമയം രാഹുല്‍ഗാന്ധിയെ ഗൗരവത്തിലെടുക്കാത്ത സ്ഥിതിക്ക് ഞങ്ങള്‍ എന്തിന് ഇത്തരമൊരു ആക്രമണം നടത്തണമെന്നും കല്ലേറിന്റെ പശ്ചാത്തലത്തില്‍ സഹതാപം പിടിച്ചുപറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നുമായിരുന്നു ബിജെപിയുടെ അഭിപ്രായം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സെഡ് പ്ലസ് സുരക്ഷയുള്ള രാഹുലിന് നേരെയാണ് ആക്രമണം നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം