ദേശീയം

ഡോക്‌ലാമില്‍ ചൈന സൈനിക നടപടിയിലേക്കെന്ന് സൂചന നല്‍കി ഗ്ലോബല്‍ ടൈംസ്

സമകാലിക മലയാളം ഡെസ്ക്

സിക്കിം: സംഘര്‍ഷം അയവില്ലാതെ തുടരുന്ന സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന് ചൈനീസ് ദേശീയ പത്രം. ഗ്ലോബല്‍ ടൈംസാണ് ചൈന സൈനിക നടപടിയിലേക്ക് കടക്കുമെന്ന് സൂചിപ്പിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ പ്രസ്തവാനകളടക്കമാണ് പത്രം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

ഡോക്‌ലാം മേഖലയില്‍ തുടര്‍ന്നുവരുന്ന സംഘര്‍ഷം നീണ്ടുപോകാന്‍ അനുവദിക്കുകയില്ലെന്നും ചൈന ചെറിയ രീതിയിലുള്ള സൈനിക നടപടി ആരംഭിക്കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.സൈനിക നടപടിയിലേക്ക് നീങ്ങുന്നതിന് മുന്‍പ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സൈന്യം ചൈനയുടെ അതിര്‍ത്തി പ്രദേശത്ത് അതിക്രമിച്ചു കയറി എന്ന ചൈനീസ് എംബസി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് ചൈന സൈനിക നടപടിയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട് എന്ന കാട്ടി ഗ്ലോബല്‍ ടൈംസ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇന്ത്യയ്‌ക്കെതരെ നിരന്തരം പ്രകോപനപരമായ വാര്‍ത്തകള്‍ നല്‍കുന്ന ഗ്ലോബല്‍ ടൈംസിലെ വാര്‍ത്തയെപ്പറ്റി ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍