ദേശീയം

മസ്തിഷ്‌ക രോഗം ബാധിച്ച അഞ്ച് വയസുകാരനെ ചികിത്സിക്കാന്‍ വിസമ്മതിച്ച് ആശുപത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മസ്തിഷക രോഗം ബാധിച്ച അഞ്ച് വയസുകാരനെ ചികിത്സിക്കാന്‍ വിസമ്മതിച്ച് ആശുപത്രി. ന്യൂഡല്‍ഹിയിലെ ഗീതാ കോളനിയിലെ ചാച്ചാ നെഹ്‌റു ആശുപത്രിയാണ് കുഞ്ഞിന് ചികിത്സ നിഷേധിച്ചത്. 

കുട്ടിയെ ആശുപത്രിയില്‍ കിടത്തി ചികിത്സിപ്പിക്കാനുള്ള കിടക്കയില്ലെന്നായിരുന്നു അംഗപരിമിതരായ മാതാപിതാക്കളോടുള്ള ആശുപത്രി അധികൃതരുടെ വിശദീകരണം. നാല് മണിക്കൂര്‍ ആശുപത്രിയില്‍ കാത്തിരിപ്പിച്ചതിന് ശേഷമാണ് കുട്ടിയെ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു. 

എന്നാല്‍ പിന്നീട് ഇവര്‍ ഉന്നത വ്യക്തികളിലാരെയോ സമീപിച്ചതോടെ കുട്ടിയെ ചികിത്സിപ്പിക്കാമെന്ന് ആശുപത്രി അധികൃതര്‍ നിലപാട് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി