ദേശീയം

സഹോദരിമാര്‍ സ്‌നേഹിച്ചത് ഒരാളെ;കല്യാണം കഴിച്ചത് ഇരുവരെയും

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സഹോദരിമാരായ രണ്ടുപേരും പ്രേമിച്ചത് ഒരു പുരുഷനെ. ഒടുക്കം രണ്ട് സഹോദരിമാരെയും കല്യാണം കഴിക്കാനായിരുന്നു യുവാവിന്റെ തീരുമാനം.  രണ്ട് സഹോദരിമാരെ വിവാഹം കഴിക്കുന്ന വീഡിയോ വൈറലാകുന്നു. ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലാണ് ഈ അപൂര്‍വ കല്യാണം നടന്നത്. വരന്റെ പ്രായം 36. ജുമ, സോമ എന്നീ സഹോദരിമാരെയാണ് കൗശിക് ദത്ത് വിവാഹം ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നു.  ഈ വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

17 വര്‍ഷമായി ഇവര്‍ക്ക് പരസ്പരം അറിയാം. ഇവരില്‍ രണ്ടുപേരുമില്ലാതെ ജീവിക്കാനാവില്ലെന്നും കൗശിക് പറയുന്നു. അതേസമയം സഹോദരിമാര്‍ക്ക് പരസ്പരം പിരിയാനാവത്തതും വിവാഹത്തിന് കാരണമായി. വര്‍ഷങ്ങളുടെ പരിചയം തമ്മില്‍ പ്രണയം രൂപപ്പെടുന്നതിന് കാരണമായതായും കൗശിക് പറയുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ ചില പ്രതിസന്ധികളുണ്ടായെങ്കിലും ഇരുവീട്ടുകാരും സമ്മതം മൂളിയതോടെ ധൈര്യമായി മുന്നോട്ടു പോവുകയായിരുന്നെന്നും കൗശിക് പറയുന്നു.

ഞാനും ചേച്ചിയും ഒരാളെത്തന്നെ വിവാഹം കഴിക്കുക എന്നതു തന്നെ മനോഹരമായ അനുഭവമാണ്. എനിക്കും ചേച്ചിക്കുമിടയില്‍ യാതൊരു പ്രശ്‌നവുമില്ലാത്തതും പരസ്പര സ്‌നേഹവും നല്ലൊരു കുടുംബജീവിതത്തിന് കാരണമാകുമെന്നും സോമ പറയുന്നു. മകന്‍ രണ്ട് പേരെ വധുവാക്കിയതില്‍ സന്തോഷമുണ്ടെന്നാണ് കൗശികിന്റെ പിതാവ് അസിം ദത്തയുടെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍