ദേശീയം

ത്രിപുരയില്‍ മുഖ്യപ്രതിപക്ഷമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുര നിയമസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതോടെ ത്രപുരയിലെ മുഖ്യപ്രതിപക്ഷമായി ബിജെപി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ഈ ആറ് എംഎല്‍എമാര്‍ രാംനാഥ് കോവിന്ദിനായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ആറുപേരെയും മമതാ ബാനര്‍ജി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. 

ആദ്യമായാണ് ത്രിപുര അസംബ്ലിയില്‍ ബിജെപി അക്കൗണ്ട് തുറക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തിന് സഹായകമാകും ഈ എംഎല്‍എമാരുടെ വരവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം അമിതാഷായുമായി ഡല്‍ഹിയില്‍ സൂദീപ് റോയ് ബര്‍മന്റെ നേതൃത്വത്തില്‍ തൃണമൂല്‍ എംഎല്‍എമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 

കൂറുമാറിയ എംഎല്‍എമാര്‍ നേരത്തെ കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 90 അംഗങ്ങളുള്ള ത്രിപുര നിയമസഭയില്‍ 51 അംഗങ്ങളാണ് സിപിഎമ്മിനുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത