ദേശീയം

ജന്മദിനം ആഘോഷിക്കാന്‍ സ്‌കൂളിനെ ഡാന്‍ഡ് ബാറാക്കി ഗ്രാമ തലവന്‍(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ജന്മദിനം ആഘോഷിക്കുന്നതിനായി പ്രൈമറി സ്‌കൂളിലെ ക്ലാസ് മുറി ഡാന്‍സ് ബാറാക്കി ഗ്രാമ തലവനും കൂട്ടരും. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പ്രൈമറി സ്‌കൂളാണ് രാത്രി ഗ്രാമത്തലവനും കൂട്ടരും ഡാന്‍സ് ബാറാക്കി മാറ്റിയത്. 

രക്ഷാ ബന്ധത്തിന്‍ ദിനത്തില്‍ തന്റെ ജന്മദിനം ആഘോഷിക്കാന്‍ ഗ്രാമതലവന്‍ തീരുമാനിക്കുകയായിരുന്നു. ആഘോഷങ്ങള്‍ക്ക് സ്ഥലം കണ്ടെത്തിയത് ക്ലാസ് മുറിയിലും. രക്ഷാബന്ധനോട് അനുബന്ധിച്ച് സ്‌കൂളിന് തിങ്കളാഴ്ച അവധിയായിരുന്നു. അവധി കഴിഞ്ഞ് അധ്യാപകര്‍ സ്‌കൂളിലെത്തിയപ്പോഴാണ് ക്ലാസ് മുറികള്‍ വൃത്തികേടായി കിടക്കുന്നത് കണ്ടത്.

ഗ്രാമത്തലവനും കുടുംബവും രാത്രി ഇവിടെ ആഘോഷിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ അധ്യാപകരോട് പറഞ്ഞു. സ്‌കൂളിലെ അധ്യാപകരില്‍ ഒരാള്‍ ഈ വിവരം ബേസിക് ശിക്ഷ അധികാരിയെ അറിയിക്കുകയും, അവരത് ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസറെ അറിയിക്കുകയും ചെയ്തു. 

ഗ്രാമത്തലവന്റെ നടപടിക്കെതിരെ ജില്ലാ മജിസ്‌ട്രേറ്റിനും, ചീഫ് ഡവലപ്‌മെന്റ് ഓഫീസര്‍ക്കും റിപ്പോര്‍ട്ട് നല്‍കുമെന്ന് ബേസിക് ശിക്ഷാ അധികാരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ