ദേശീയം

കൊച്ചി മോഡല്‍ അക്രമം ഹൈദരാബാദിലും; ഓടുന്ന കാറില്‍ സംവിധായകനും നടനും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് പുതുമുഖ നടി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കൊച്ചിയില്‍ നടിക്കെതിരെയുണ്ടായ ആക്രമണത്തിനു സമാനമായ ലൈംഗിക അതിക്രമം ഹൈദരാബാദിലും. ഓടുന്ന കാറില്‍ സംവിധായനും നടനും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി തെലുഗു പുതുമുഖ നടി പൊലീസിനു പരാതി നല്‍കി. സംവിധായകന്‍ തമ്മാറെഡ്ഡി ചലപതി റാവു, നടന്‍ സൃജന്‍ ലോകേഷ് എന്നിവര്‍ക്കെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ചലപതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൃജന്‍ ഒളിവിലാണെന്നാണ് സൂചന.

ഇക്കഴിഞ്ഞ 13നാണു സംഭവം നടന്നതെന്നാണ് നടി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി സംവിധായകനും നടനും സിനിമയുടെ ചിത്രീകരണം നടക്കുന്ന സ്ഥലമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഭീമാവാരത്തേക്കു കൂട്ടികൊണ്ടുപോയെന്നും യാത്രക്കിടയില്‍ കാറില്‍ വച്ച് രണ്ടുപേരും തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

ചലപതി റാവു

 'ഓഗസ്റ്റ് 13 നു ഭീമാവാരത്തില്‍ എത്താനാണ് എന്നോടു നിര്‍ദേശിച്ചിരുന്നത്. ഹൈദരാബാദില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പോകാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സംവിധായകനും നടനും കാറില്‍ അവര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ നിര്‍ബന്ധിച്ചു. വിജയവാഡ എത്തിയതോടെ അവര്‍ മോശമായി പെരുമാറാന്‍ ആരംഭിച്ചു. എതിര്‍ത്ത എന്നെ പുറകിലെ സീറ്റിലേക്ക് തള്ളിയിട്ട ശേഷം ആക്രമിച്ചു. ചലപതിയാണ് കാര്‍ ഓടിച്ചിരുന്നത്. അമിതവേഗതയിലായിരുന്ന വണ്ടി ഒരു ലോറിയുമായി കൂട്ടിയിടിച്ചു. സാരമായി പരിക്ക് പറ്റിയ എന്നെ ഞാന്‍ ഷെയര്‍ ചെയ്ത ലൊക്കേഷന്‍ വച്ച് ട്രേസ് ചെയ്ത ചില സുഹൃത്തുക്കള്‍ എത്തിയാണ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.

സൃജന്‍

സംവിധായകനും നടനും ചെയ്തത് തെറ്റാണെന്നു സമ്മതിക്കുകയും മാപ്പു പറയുകയും ചെയ്തു. എന്നാല്‍ അതോടൊപ്പം തന്നെ ഈ വിവരം പുറത്തറിയിച്ചാല്‍ ഭാവി തകര്‍ത്തു കളയുമെന്ന ഭീഷണിയും അവര്‍ പുറത്തെടുത്തു. പൊലീസിനെയോ പത്രമാധ്യമങ്ങളെയോ അറിയിച്ചാല്‍ സിനിമാ ജീവിതം ഇല്ലാതാകുമെന്നും അവര്‍ പറഞ്ഞു. എനിക്ക് വേണ്ടത് നീതിയാണ്, അവര്‍ക്കു തക്ക ശിക്ഷ കിട്ടുമെന്ന്  തന്നെയാണ് എന്റെ വിശ്വാസം.' പരാതി  സമര്‍പ്പിച്ച ശേഷം നടി മാധ്യമങ്ങളോട് പറഞ്ഞു.

നടിയുടെ പരാതിയിന്മേല്‍ പൊലീസ് ചലപതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഒളിവില്‍ പോയ സൃജനെ ഇതുവരെ പിടികൂടാനായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ