ദേശീയം

ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണം; തമിഴ്‌നാട്ടില്‍ ലയന ചര്‍ച്ചകള്‍ വഴി മുട്ടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നിലപാടുകളില്‍ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ചതോടെ പനീര്‍ശെല്‍വം പളനി സ്വാമി എന്നീ പക്ഷങ്ങള്‍ തമ്മിലുള്ള ലയനം വീണ്ടും അനിശ്ചിതത്വത്തില്‍. ഭരണകക്ഷിയിലെ ഇരുവിഭാഗവും തമ്മിലുള്ള ലയന പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചന നല്‍കി മറീന ബീച്ചിലെ ജയലളിതയുടെ സ്മാരകത്തില്‍ നേതാക്കളെത്തിയെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. 

ജയലളിതയുടെ മരണത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കാമെന്ന മുഖ്യമന്ത്രി പളനിസ്വാമിയുടെ പ്രഖ്യാപനം മാത്രം പോര ലയനത്തിനെന്ന് പനീര്‍ശെല്‍വം വിഭാഗം നിലപാടെടുത്തതോടെയാണ് ലയന നീക്കം പാളിയത്. സിറ്റിങ് ജഡ്ജിനെ നിയമിച്ചായിരിക്കണം അന്വേഷണം നടത്തേണ്ടത്. സിബിഐ അന്വേഷണം തന്നെയാണ് പ്രഖ്യാപിക്കേണ്ടതെന്നും പനീര്‍ശെല്‍വം ക്യാംമ്പിലെ നേതാക്കള്‍ വാദിക്കുന്നു.

ഇതുകൂടാതെ ജയലളിതയെ പരസ്യമായി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയതായി പ്രഖ്യാപിക്കണമെന്നും പനീര്‍ശെല്‍വം വിഭാഗം നിലപാടെടുക്കുന്നു. എന്നാല്‍ സ്വാര്‍ഥ ലാഭത്തിന് വേണ്ടി ലയനം നടന്നാലും അത് നിലനില്‍ക്കില്ലെന്നായിരുന്നു ടിടിവി ദിനകരന്റെ പ്രതികരണം. 

മന്ത്രിസഭയിലും, കേന്ദ്ര മന്ത്രിസഭയിലും പ്രാതിനിധ്യത്തിന് പുറമെ പാര്‍ട്ടിയില്‍ ശശികലയ്ക്ക് സമാനമായ ഒരു പദവി എന്നിവയായിരുന്നു പനീര്‍ശെല്‍വം ക്യാമ്പിനായി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പാര്‍ട്ടിയിലുള്ള ശശികല കുടുംബത്തെ മറികടക്കാന്‍ ഇത് മതിയാകില്ലെന്നാണ് പനീര്‍ശെല്‍വം വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍