ദേശീയം

പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. ഡെല്‍ഹിയിലെ മംഗള്‍പുരിയിലാണ് സംഭവം. തരുണ്‍ (26) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തടയാന്‍ ശ്രമിച്ച തരുണിന്റെ സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

പിതാവ് നടത്തുന്ന കടയിലേക്കുള്ള വഴി തടസ്സപ്പെടുത്തി മൂന്നുപേര്‍ പരസ്യമായി മദ്യപിക്കുന്നത് യുവാക്കള്‍  ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പിതാവിനെ സഹായിക്കാന്‍ കടയിലെത്തിയ യുവാക്കള്‍ മദ്യപസംഘത്തോട് കടയുടെ മുന്നില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശഅയപ്പെട്ടു.

തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും തരുണിനെ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ടയാന്‍ ശ്രമിച്ച സഹോദരന്‍ ദുര്‍ഗേഷിനും പരിക്കേറ്റു. കണ്ടുനിന്നവര്‍ പോലീസിനെ വിവരം അറിയിക്കുകയും യുവാക്കളെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും തരുണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍ ദുര്‍ഗേഷിന്റെ പരിക്ക് ഗുരുതരമാണ്. 

സംഭവത്തില്‍ മംഗള്‍പുരി പോലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായെന്നും മറ്റ് രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി