ദേശീയം

അതിപ്പോ ഓരോ കീഴ് വഴക്കങ്ങളാകുമ്പോ; സ്ത്രീകള്‍ സുരക്ഷിതരോയെന്നറിയാന്‍ കിരണ്‍ ബേദിയുടെ നൈറ്റ് ഡ്രൈവ്

സമകാലിക മലയാളം ഡെസ്ക്

ഇരുട്ടു വീണതിന് ശേഷം സ്ത്രീകള്‍ നഗരത്തില്‍ സുരക്ഷിതരാണോ എന്ന് അറിയുന്നതിനായാണ് പുതുച്ചേരി ലഫ്‌നന്റ് ഗവര്‍ണറായ കിരണ്‍ ബേദി രാത്രി നഗരത്തിലൂടെ ടൂവീലറില്‍ സഞ്ചരിച്ചത്. യാത്ര സദുദ്ധേശപരമായിരുന്നുവെങ്കിലും, ആ പോക്കില്‍ ഒരു അബദ്ധം പറ്റി. 

സ്ത്രീകള്‍ക്ക് രാത്രി സുരക്ഷിതത്വം ലഭിക്കുന്നുണ്ടോ എന്ന് മനസിലാക്കാനുള്ള ആവേശത്തില്‍ പായവെ ഹെല്‍മറ്റ് എടുക്കാന്‍ കിരണ്‍ ബേദിയും വണ്ടിയോടിച്ചിരുന്ന യുവതിയും മറന്നു.  തന്റെ നൈറ്റ് റൈഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് മറ്റ് രണ്ട് ബൈക്കുകളിലായി അകമ്പടി ഒരുക്കിയ കിരണ്‍ ബേദിയുടെ നടപടിയേയും ചിലര്‍ പരിഹസിക്കുന്നുണ്ട്.

രാത്രി പുതുച്ചേരി സ്ത്രീകള്‍ക്ക് സുരക്ഷിതമാണ്. കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്തും എന്ന് പറഞ്ഞ് കിരണ്‍ ബേദി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ നൈറ്റ് റൈഡിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍ രാത്രി ഇവിടം സ്ത്രീകള്‍ക്ക് നേരെ ഭീഷണി ഉയരുന്നില്ല എന്ന നിഗമനത്തിലേക്ക് കിരണ്‍ ബേദി എങ്ങിനെയാണ് എത്തിയതെന്നും, പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായി ഇങ്ങനെയൊരു പരിശോധന നടത്തുന്നതിന് പ്രേരിപ്പിച്ചത് എന്തെന്നുമുള്ള ചോദ്യവും സമൂഹമാധ്യമങ്ങളിലൂടെ കിരണ്‍ ബേദിക്ക് നേരെ ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു