ദേശീയം

നാദസ്വരത്തെ അപമാനിച്ചു; കമല്‍ഹാസനെതിരെ മാനനഷ്ടകേസ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വെള്ളാര്‍ സമുദായത്തിന്റെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് നടന്‍ കമല്‍ഹാസനെതിരെ മാനനഷ്ട കേസ്. കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന വിജയ് ടീവിയിലെ ബിഗ് ബോസ് പരിപാടിക്കിടെ വെള്ളാര്‍ സമുദായത്തെ അധിക്ഷേപിച്ചെന്ന് കാണിച്ചാണ് പരാതി. 

വെള്ളാര്‍ സമുദായം വളരെ പ്രാധാന്യത്തോടെ കാണുന്ന നാദസ്വരം എന്ന സംഗീത ഉപകരണത്തെ കമല്‍ഹാസന്‍ ഷോയ്ക്കിടെ അവജ്ഞയോടെ കൈകാര്യം ചെയ്‌തെന്നാണ് പരാതി. 

മറ്റ് മത്സരാര്‍ഥികള്‍ ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുന്ന മേശപ്പുറത്ത് നാദസ്വരം അലക്ഷ്യമായി വെച്ചു. ഇക്കാര്യം അറിഞ്ഞിട്ടും പരിപാടിയുടെ അവതാരകനായ കമല്‍ഹാസനോ മറ്റ് സംഘാടകരോ തടയാന്‍ ശ്രമിച്ചില്ല. ഇത് തങ്ങളുടെ സമുദായത്തെ അവഹേളിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. വെള്ളാര്‍ സമുദായം അധ്യക്ഷനാണ് ചെന്നൈ മെട്രോ പൊളിറ്റന്‍ കോടതിയില്‍ കമല്‍ഹാസനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു