ദേശീയം

ലയനത്തിനു പിന്നാലെ കൂറുമാറ്റം; തമിഴ്‌നാട്ടില്‍ എടപ്പാടി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയിലെ ഒപിഎസ് ഇപിഎസ് വിഭാഗങ്ങളുടെ ലയനത്തോടെ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. ടിടിവി ദിനകരനോട് ആഭിമുഖ്യം പുലര്‍ത്തുന്ന 19 എംഎല്‍എമാര്‍ കൂറുമാറിയതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി. 

ടിടിവി ദിനകരന്‍ നയിക്കുന്ന ശശികലയുടെ മന്നാര്‍ഗുഡി മാഫിയയുമായി ചേര്‍ന്നാണ് 19 എംഎല്‍എമാര്‍ ഭിന്നിച്ചത്. എടപ്പാടി പളനിസാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ച് ടിടിവി ദിനകരന്‍ പക്ഷത്തുള്ള എംഎല്‍എമാര്‍ ഗവര്‍ണറെ രാജ്ഭവനിലെത്തി കണ്ടു. ഇതോടെ തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ജയലളിതയുടെ മരണത്തോടെ 233 അംഗങ്ങളായി ചുരുങ്ങിയ നിയമസഭയില്‍ 117 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. പനീര്‍ശെല്‍വം വിമത നീക്കം നടത്തിയ കാലത്ത് 122 എംഎല്‍എമാരുടെ പിന്തുണയോടെയാണ് പളനിസാമി വിശ്വാസ വോട്ടെടുപ്പ് ജയിച്ചത്. 11 എംഎല്‍എമാരാണ് ഒപിഎസ് പക്ഷത്തുണ്ടായത്. ഒപിഎസ് ഇപിഎസ് ലയനത്തോടെ അണ്ണാഡിഎംകെ ശക്തമായ നിലയിലെത്തിയപ്പോഴാണ് 19 എംഎല്‍എമാര്‍ ദിനകരനൊപ്പം കൂടിയത്. ഇതോടെ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീഴാനുള്ള സാധ്യത ഇരട്ടിയായി.

പേരാമ്പൂര്‍ എംഎല്‍എ വെട്രിവേലിന്റെ നേതൃത്വത്തില്‍ 19 എംഎല്‍എമാരാണ് പളനിസാമിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ച് ഗവര്‍ണറെ കണ്ടത്. മുഖ്യമന്ത്രി പളനിസാമിയെ വിശ്വാസമില്ലെന്ന് കാണിച്ച് ഇവര്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് പരാതിയും നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ