ദേശീയം

തുടര്‍ച്ചയായ ട്രെയിന്‍ അപകടങ്ങള്‍; രാജി സന്നദ്ധത അറിയിച്ച് റെയില്‍വേ മന്ത്രി; കാത്തിരിക്കാന്‍ പറഞ്ഞ് പ്രധാനമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നാലെ അപകടങ്ങളുടെ ധാര്‍മികത ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ച് റയില്‍വേ മന്ത്രി സുരേഷ് പ്രഭു. എന്നാല്‍ തത്ക്കാലം രാജി വേണ്ടെന്നും കാത്തിരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. സുരേഷ് പ്രഭു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഉത്ക്കല്‍ എക്‌സ്പ്രസിനു പിന്നാലെ കാഫിയത്ത് എക്‌സ്പ്രസും പാളം തെറ്റി അപകടത്തില്‍പ്പെട്ടതിനു പിന്നാലെയാണ് സുരേഷ് പ്രഭു പ്രധാനമന്ത്രിയെ കണ്ടത്. കഴിഞ്ഞ മൂന്നുവര്‍ഷം താന്‍ വിശ്രമമില്ലാതെ റയില്‍വേ വികസനത്തിനായി പ്രയത്‌നിക്കുകയായിരുന്നുവെന്നു സുരേഷ് പ്രഭു പറഞ്ഞു. ഉത്ക്കല്‍ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ചൊവ്വാഴ്ച്ച അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എകെ മിറ്റാലും രാജിസന്നദ്ധത അറിയിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ മുസഫര്‍ നഗറിനു സമീപം ഉത്ക്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 21 പേര്‍ മരിക്കുകയും 80 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ ഇന്നും ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടം ഉണ്ടായിരുന്നു. കാഫിയത്ത് എക്‌സ്പ്രസാണ് പാളം തെറ്റിയത്. അപകടത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''