ദേശീയം

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം മുന്‍സിപ്പല്‍ പരിധിയില്‍ ബാധകമല്ലെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: രാാജ്യത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം മുന്‍സിപ്പല്‍ പരിധിയില്‍ ബാധകമല്ലെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത വരുത്തിയാണ് കോടതി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ഇതോടെ മുനസിപ്പല്‍ പരിധിയിലൂടെ കടന്ന് പോകുന്ന ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. 

രാജ്യത്തെ ദേശീയസംസ്ഥാന പാതകള്‍ക്കരികില്‍ അരകിലോ മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നായിരുന്നു സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. 

കൂടുതല്‍ ബാറുകള്‍ തുറക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പാതകള്‍ ഡീനോട്ടിഫൈ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാനിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍