ദേശീയം

ഗോമൂത്രം ലിറ്ററിന് പത്തുരൂപ നിരക്കില്‍ ശേഖരിക്കണം:ഗോസേവാ ആയോഗ് 

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: കന്നുകാലി കര്‍ഷകരില്‍ നിന്ന് ഗോമൂത്രം ലിറ്ററിന് പത്തുരൂപ നിരക്കില്‍ ശേഖരിക്കണമെന്ന് ഛത്തീസ്ഗഢ് സര്‍ക്കാരിനോട് ഔദ്യോഗിക സമിതിയായ ഗോസേവാ ആയോഗ്. 

കറവ വറ്റിയ കന്നുകാലികളെ കര്‍ഷകര്‍ ഉപേക്ഷിക്കുന്നതും ഭക്ഷണവും വെള്ളവും നല്‍കാതിരിക്കുന്നതും സംസ്ഥാനത്ത് സ്ഥിരമാണ്. ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഗോമൂത്രം ശേഖരിച്ച് കര്‍ഷകരെ സഹായിക്കണമെന്നാണ് ഗോസേവാ ആയോഗിന്റെ ആവശ്യം. ശേഖരിക്കുന്ന ഗോമൂത്രം രാസവളം,കീടനാശിനി തുടങ്ങിയവ വികസിപ്പിച്ചെടുക്കാനും ഗവേഷണങ്ങള്‍ക്കും ഉപയോഗിക്കാം എന്ന് ആയോഗ് ചെയര്‍മാന്‍ വിശേശ്വര്‍ പട്ടേല്‍ പറഞ്ഞു. 

ദിവസങ്ങള്‍ക്ക് മുമ്പ് ഛത്തീസ്ഗഢില്‍ ബിജെപി നേതാവിന്റെ ഗോശാലയില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ പശുക്കള്‍ ചത്തിരുന്നു. പണം നല്‍കി ഗോമൂത്രം സ്വീകരിക്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ അവനസാനിക്കുമെന്നാണ് ആയോഗിന്റെ കണ്ടെത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍