ദേശീയം

ചത്ത പശുവിനെ ബിജെപി നേതാവ് അറവുകാര്‍ക്ക് വിറ്റു

സമകാലിക മലയാളം ഡെസ്ക്

ഛത്തീസ്ഗഢ്: ദുര്‍ഗ് ജില്ലയിലെ റായ്പുരില്‍ പട്ടിണി കിടന്ന്ചത്ത പശുക്കളെ ബിജെപി നേതാവ് അറവുകാര്‍ക്ക് വിറ്റു. 300 ഓളം പശുക്കള്‍ പട്ടിണി കിടന്ന് ചത്ത സംഭവത്തില്‍ ഗോശാലാ നടത്തിപ്പുക്കാരനായ ബിജെപി നേതാവിനെ അടുത്തിടെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ വാര്‍ത്ത. ബിജെപി നേതാവായ ഹരീഷ് വര്‍മയയെയാണ് അറസ്റ്റ് ചെയ്തിരുന്നത്. 

ഇയാള്‍ ചത്ത പശുക്കളെ അറവുകാര്‍ക്ക് വിറ്റിരുന്നതായും എല്ലുകളും തോലുകളും വില്പന നടത്തിയിരുന്നതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഗോസേവ ആയോഗ് എന്ന കന്നുകാലി ക്ഷേമ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് ഹരീഷ് വര്‍മക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. ചത്ത പശുക്കളെ ഇറച്ചിക്കടക്കാര്‍ക്ക് വിറ്റതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. 

ഇയാള്‍ നടത്തുന്ന മൂന്ന് ഗോശാലകളിലായി പട്ടിണിയും പരിചരണവുമില്ലാതെ മുന്നോറോളം പശുക്കള്‍ ചത്തതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 18നാണ് ഹരീഷ് വര്‍മയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിനെ തുടര്‍ന്ന് വര്‍മയെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വര്‍മയുടെ ഭാര്യയുടെയും ബന്ധുക്കളുടേയം നേതൃത്വത്തില്‍ ദുര്‍ഗ്, ബെമെതാര ജില്ലകളിലായിരുന്നു ഗോശാലകള്‍ പ്രവര്‍ത്തിച്ചിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ