ദേശീയം

ജമ്മുകാശ്മീര്‍ പുല്‍വാമയില്‍ ഭീകരാക്രമണം: എട്ട് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് ഭീകരരും ഏറ്റുമുട്ടലില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് കോംപ്ലക്‌സിനു നേരെ തീവ്രവാദികള്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. ജമ്മു കാശ്മീര്‍ പോലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലത്തേക്ക് ശനിയാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്.

പിന്നീടുണ്ടായ വെടിവെയ്പ്പിലാണ് സുരക്ഷാ സൈനികര്‍ക്കു വെടിയേറ്റത്. ഏറ്റുമുട്ടലിനു ശേഷം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടയില്‍ രണ്ടു സൈനികര്‍ക്കു ജീവന്‍ നഷ്ടമാവുകയായിരുന്നു. കോംപ്ലക്‌സില്‍ താമസിക്കുന്ന സുരക്ഷാ സൈനികരുടെയും പോലീസിന്റെയും കുടുംബങ്ങളെ മാറ്റിയതിനു ശേഷമാണ് സൈന്യം ഭീകരര്‍ക്കു നേരെ തിരിച്ചടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ