ദേശീയം

ദോക് ലാ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കും; കരുതിയിരിക്കണമെന്ന് കരസേന മേധാവി 

സമകാലിക മലയാളം ഡെസ്ക്

പുനെ: ദോക് ലാ മേഖലയില്‍ നിലനില്‍ക്കുന്നതുപോലുള്ള സംഘര്‍ഷങ്ങള്‍ ഭാവിയില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.പുനെ സര്‍വകലാശാലയില്‍ ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   ദോക് ലായിലെ സമാധാന സ്ഥിതി തകര്‍ക്കുന്നതിനുള്ള ചൈനയുടെ ശ്രമം ആശങ്കയുണര്‍ത്തുന്നതാണ്. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടാനാണ് സാധ്യത്. നിയന്ത്രണരേഖ കടന്നെത്തുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ അതിര്‍ത്തിയില്‍ സര്‍വസാധാരണമാണ്. എന്നാല്‍ പലപ്പോഴും ഇവ ചില തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കാറുണ്ട്. അത്തരത്തിലുള്ള സാഹചര്യങ്ങള്‍ നേരിടുന്നതിനായി ഇന്ത്യ എപ്പോഴും തയാറാണ്,അദ്ദേഹം പറഞ്ഞു. 

ചൈനയുമായുള്ള ഫ്‌ലാഗ് മീറ്റിങ്ങുകളിലെല്ലാം അതിര്‍ത്തിയിലെ സ്ഥിതി ജൂണ്‍ 16 ന് മുന്‍പുള്ള സാഹചര്യത്തിലേക്കു മാറണമെന്ന് ഇന്ത്യ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനത്തിലും എത്താന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ നയതന്ത്ര തലത്തിലും രാഷ്ട്രീയ തലത്തിലുമാണ് വിഷയം പരിഗണിക്കുന്നത്. രാഷ്ട്രീയമായി മുന്‍കൈയെടുത്ത് നയതന്ത്രതലത്തിലുള്ള പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കുന്നത്,അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതിര്‍ത്തിയില്‍ എവിടെയും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകുന്നതിനുള്ള സാധ്യത എപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ആരും അലംഭാവത്തില്‍ ഇരിക്കരുത്. ഏതു സാഹചര്യത്തിലും പ്രശ്‌നങ്ങള്‍ നേരിടാന്‍ തയാറാകണം. പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നും സൈനിക മേധാവി വ്യക്തമാക്കി.

സിക്കിമിലെ ഇന്ത്യ ചൈനന അതിര്‍ത്തി പ്രദേശമായ ദോക് ലയില്‍ ചൈന റോഡ് വെട്ടാന്‍ തീരുമാനിച്ചതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം