ദേശീയം

സബ്‌സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് നിയന്ത്രണവുമായി കേന്ദ്രം; ഒരാള്‍ക്ക് ഒരുതവണ മാത്രം ആനുകൂല്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സബ്‌സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. അടുത്തവര്‍ഷം മുതല്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെയുള്ള ഹജ്ജ് യാത്ര ഒരാള്‍ക്ക് ഒരുതവണ മാത്രമായിരിക്കും അനുവദിക്കുക. കൂടുതല്‍ ആളുകള്‍ക്ക് ഹജ്ജ് യാത്രയ്ക്ക് സൗകര്യം ഒരുക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. 2022ഓടെ ഹജ്ജ് സബ്‌സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ സുപ്രീംകോടതി 2012ല്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നിയന്ത്രണത്തിന് തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പാക്കും. 

ഹജ്ജിന് പോകാന്‍ യോഗ്യതയുള്ള എല്ലാ മുസ്‌ലിംങ്ങളും തീര്‍ത്ഥാടനം നടത്താന്‍ ആഗ്രഹിക്കുകയാണ്. ഇക്കാര്യത്തില്‍ കഴിയാവുന്നതിന്റെ പരമാവധി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. അതുകൊണ്ടാണ് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമായി ഒരാള്‍ക്ക് ഹജ്ജ് യാത്ര പരിമിതപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.മന്ത്രി പറഞ്ഞു.

കുറഞ്ഞ ചെവവില്‍ ഹജ്ജ് യാത്രയ്ക്ക സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ ജിദ്ദയിലേക്ക് കപ്പല്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍