ദേശീയം

റാം റഹീമിന് വധശിക്ഷ നല്‍കണം; വാരണാസിയില്‍ സന്യാസിമാരുടെ സമരം

സമകാലിക മലയാളം ഡെസ്ക്

വാരണാസി: ബലാത്സംഗക്കേസില്‍ സിബിഐ പ്രത്യക കോടതി ശിക്ഷിച്ച ദേരാ സച്ച സൗദ തലവന്‍ ഗുര്‍മിത് റാം റഹീം സിങ്ങിന് വധശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് വാരണാസിയില്‍ സന്യാസിമാരുടെ സമരം. 

ഗുര്‍മിതിന് വധശിക്ഷ വിധിക്കണം എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം വിളിച്ചായിരുന്നു സന്യാസിമാരുടെ പ്രതിഷേധം. 
യഥാര്‍ഥ സന്ന്യാസി ആഢംബരം വെടിഞ്ഞ് ലളിത ജീവിതം നയിക്കാനാണ് ശീലിക്കേണ്ടത്, പണവും അധികാരവുമുള്‍പ്പെടെയുള്ള ആഢംബര ജീവിതമായിരുന്നു റാം റഹീമിന്റെ ലക്ഷ്യം,സന്ന്യാസിയായ ദുനി ബാബ പറഞ്ഞു.

തിങ്കഴാഴ്ചയാണ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ റാം റഹീമിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചത്. കുറ്റക്കാരാനാണെന്ന് കോടതി വിധി വന്ന വെള്ളിയാഴ്ച ഗുര്‍മിതിന്റെ അനുയായികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ 38പേര്‍ മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം