ദേശീയം

കര്‍ഷകരായ യുവാക്കളെ വിവാഹം കഴിക്കാന്‍ തയ്യാറാകാതെ പെണ്‍കുട്ടികള്‍; അവിവാഹിതരായ കര്‍ഷകരുടെ എണ്ണം കൂടുന്നു

സമകാലിക മലയാളം ഡെസ്ക്

കൃഷി നാശവും, വായ്പ തിരിച്ചടക്കാനാകാത്തതിന്റെ പ്രശ്‌നത്തിലും വലയുന്നതിനിടെ കര്‍ഷകര്‍ക്ക് മുന്നില്‍ മറ്റൊരു പ്രശ്‌നം കൂടി ഉടലെടുത്തിട്ടുണ്ട്. കൃഷിക്കാരായ യുവാക്കള്‍ക്ക് മക്കളെ വിവാഹം കഴിച്ചു കൊടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകാത്ത പ്രവണതയാണ് മഹാരാഷ്ട്രയിലെ കര്‍ഷകരെ വലയ്ക്കുന്നത്. 

മുറുമ്പാ ഗ്രാമത്തില്‍ നിന്നുമുള്ള കര്‍ഷകനായ ഉധവ് ജംദാദ് എന്ന മുപ്പത്തിയൊന്‍പതുകാരന്‍ കഴിഞ്ഞ 10 വര്‍ഷമായി വിവാഹത്തിനായി വധുവിനെ തേടുന്നു. പക്ഷെ കര്‍ഷകനാണെന്ന പേര് പറഞ്ഞ് എല്ലാവരും വിവാഹാലോചന തള്ളുന്നു. 

തനിക്ക് ഗ്രാമത്തില്‍ നാല് ഏക്കര്‍ ഭൂമിയുണ്ട്. പക്ഷെ ഒരു പെണ്‍കുട്ടിയും, അവരുടെ വീട്ടുകാരും വിവാഹത്തിന് തയ്യാറാകുന്നില്ലെന്ന് ഉധവ് പറയുന്നു. കൃഷി അല്ലാതെ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളെയാണ് തങ്ങള്‍ക്ക് വേണ്ടതെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ നിലപാട്. കൃഷിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് മഹാരാഷ്ട്രയിലെ കര്‍ഷകരായ യുവാക്കളെ വിവാഹം കഴിക്കാന്‍ യുവതികള്‍ തയ്യാറാകാത്തതിന് പിന്നില്‍. 

25-30 വയസിനിടയില്‍ പ്രായമുള്ള 2,294 യുവാക്കളാണ് കൃഷിപ്പണി ആയതിനാല്‍ അവിവാഹിതരായി തുടരുന്നത്. മഹാരാഷ്ട്രയിലെ 45 ഗ്രാമങ്ങളില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 31നും 40നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ ഇവിടെ വിവാഹം നടക്കാത്തത് 774 പേരുടേയും. 

കുറച്ച് കൃഷി ഭൂമി മാത്രമുള്ള കൃഷിക്കാരായ യുവാക്കളേയും വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍