ദേശീയം

ദോക്‌ലാമില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കും: ചൈന

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ദോക്‌ലാം സംഘര്‍ഷത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചൈന. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് കരുതുന്നതായും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.ബ്രിക്‌സ് ഉച്ചകോടിക്കു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദോക്‌ലാമില്‍ നിന്ന് ഇന്ത്യയും ചൈനയും പിന്‍മാറുകയാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ മാത്രമാണ് പിന്‍മാറുന്നതെന്ന് ചൈന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ചൈനയുടെ പ്രദേശത്ത് ഇന്ത്യ നിയമവിരുദ്ധമായി വിന്യസിച്ചിരുന്ന സേനയെയും സൈനികോപകരണങ്ങളും പിന്‍വലിക്കാമെന്ന് അറിയിച്ചു എന്നായിരുന്നു വാര്‍ത്താക്കുറിപ്പ്. 

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനം കണക്കിലെടുത്താണ് ഇരുരാജ്യങ്ങളും സേനയെ പിന്‍വലിക്കുന്നത് എന്നായിരുന്നു ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നത്. ജൂണ്‍ 16ന് ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തികള്‍ ഒന്നിക്കുന്ന ദോക്‌ലാമില്‍ അനധികൃതമായി ചൈന റോഡ് നിര്‍മാണം ആരംഭിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു