ദേശീയം

യുപിയിലെ വിജയം രാമക്ഷേത്രം പണിയുന്നതിനുളള ആവേശത്തിന്റെ പ്രതിഫലനം: സുബ്രഹ്മണ്യന്‍ സ്വാമി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുളള ആവേശത്തിന്റെ പ്രതിഫലനമാണ് ബിജെപിയുടെ മുന്നേറ്റത്തില്‍ ദൃശ്യമായത് എന്ന് പ്രമുഖ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.   2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി കൊടുങ്കാറ്റായി മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ ബിജെപിക്ക് മേല്‍ക്കൈയാണ് നല്‍കുന്നത്. ഇതിന് പിന്നാലെ ട്വിറ്ററിലുടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്. 

UP local bodies elections BJP rides the Ram Mandir wave. Wait for the typhoon in 2019

2014ല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയതിന് പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന്  തുടര്‍ച്ചയായി ആഹ്വാനം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഇത് ആവര്‍ത്തിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് രാമക്ഷേത്രം പണിയണമെന്ന വാദത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍