ദേശീയം

രാഹുലിന്റെ തട്ടകത്തിലും ബിജെപി ; യുപിയില്‍ 10 കോര്‍പ്പറേഷന്‍ തൂത്തുവാരി ബിജെപി 

സമകാലിക മലയാളം ഡെസ്ക്


ലക്‌നൗ: ബിജെപിയില്‍ നിന്നും ഗുജറാത്ത് പിടിച്ചെടുക്കാന്‍ കച്ചക്കെട്ടിയിറങ്ങിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്റെ സ്വന്തം തട്ടകത്ത് തിരിച്ചടി.പറഞ്ഞു വരുന്നത് ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ്. രാഹുല്‍ ഗാന്ധിയുടെ സ്വന്തം ലോക്‌സഭ മണ്ഡലമായ അമേഠിയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തോല്‍വി. അമേഠി നഗര്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ചന്ദ്രമ ദേവി 1035 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ വിശ്വസ്ത മണ്ഡലമായ അമേഠിയിലെ തോല്‍വി രാഹുല്‍ ഗാന്ധിക്ക് വരും ദിവസങ്ങളില്‍ വെല്ലുവിളിയാകും. സ്വന്തം മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിയാതെ ഗുജറാത്തില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് എതിരാളികള്‍ ആയുധമാക്കാനുളള സാധ്യതയുണ്ട്.

അതേസമയം 16 മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 10 ഇടത്ത് ബിജെപി ജയം ഉറപ്പാക്കി. നാലിടത്ത് ബിജെപി മുന്നേറ്റം നടത്തുന്നതായി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പ്രമുഖ നഗരമായ കാണ്‍പൂര്‍, അലിഗഡ്, മൊറാദാബാദ്, മഥുര, അയോധ്യ എന്നി മുന്‍സിപ്പല്‍ കൗണ്‍സിലുകളില്‍ ബിജെപി വ്യക്തമായ മുന്നേറ്റം നേടി.ജാന്‍സി, ആഗ്ര എന്നി മുന്‍സിപ്പല്‍ കൗണ്‍സിലുകളില്‍ മുന്നേറ്റം നടത്തി ബിഎസ്പി തിരിച്ചുവരുന്നു എന്ന പ്രതീതി ജനിപ്പിച്ചു. നവംബര്‍ 22, 26, 29 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍