ദേശീയം

ആര്‍.കെ നഗറില്‍ മത്സരിക്കുമെന്ന് വിശാല്‍; സിനിമാ രംഗത്ത് നിന്ന് ഒരു അപ്രതീക്ഷിത രാഷ്ട്രീയ പ്രവേശനം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കമല്‍ ഹാസന്റേയും രജനീകാന്തിന്റേയും രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സജീവമാകുമ്പോള്‍ തമിഴ് സിനിമാ ലോകത്തു നിന്നും അപ്രതീക്ഷിതമായി ഒരു രാഷ്ട്രീയ പ്രവേശനം. നടനും അഭിനേതാക്കളുടെയും നിര്‍മാതാക്കളുടെയും സംഘടനകളുടെ ഭാരവാഹിയായ വിശാലാണ് രാഷ്ട്രീയ പ്രവേശനം നടത്താന്‍ പോകുന്നത്. 

മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിയസഭാ മണ്ഡലമായ ആര്‍.കെ.നഗറില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാവും വിശാലിന്റെ രാഷ്ട്രീയ പ്രവേശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വിശാല്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറി ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ തിങ്കളാഴ്ച തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. 

മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ. നഗര്‍ നിയമസഭാ മണ്ഡലത്തിലേയ്ക്ക് ഡിസംബര്‍ പതിനേഴിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മരണത്തെ തുടര്‍ന്ന് എഐഎഡിഎംകെയില്‍ രൂപപ്പെട്ട രാഷ്ട്രീയ നാടകങ്ങളുടെ അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി