ദേശീയം

എന്തടിസ്ഥാനത്തിലാണ് അയോദ്ധ്യയില്‍ ക്ഷേത്രം പണിയുമെന്ന് ഭഗവത് പറഞ്ഞത്; അസദുദ്ദീന്‍ ഉവൈസി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തര്‍ക്കഭൂമിയായ അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി.

'കോടതിയുടെ പരിഗണനയിലുള്ള കേസില്‍ തീര്‍പ്പ് പറയാന്‍ മോഹന്‍ ഭഗവതിന് എന്ത് അധികാരമാണുള്ളത്. അയോദ്ധ്യ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയുമെന്ന് പറയാന്‍ മോഹന്‍ ഭഗവത് ആരാണ്'- ഉവൈസി ചോദിച്ചു. 

നവംബര്‍ 24 ന് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ 'ധര്‍മ സന്‍സദി'ലാണ് അയോധ്യയില്‍ രാമക്ഷേത്രം പണിതീര്‍ക്കുമെന്ന് മോഹന്‍ ഭഗവത് പറഞ്ഞത്. തര്‍ക്കഭൂമിയിലെ കല്ലുകള്‍കൊണ്ട് തന്നെ രാമക്ഷേത്രം പണിയുമെന്നും ഭഗവത് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത