ദേശീയം

മോദിയ്ക്ക് ഒരേ ഒരു പണി മാത്രം, അത് കോണ്‍ഗ്രസിനെ കുറ്റം പറയല്‍: രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിന്റെ ഭാവിയെ കുറിച്ച് ഒരു ആസൂത്രണവുമില്ലാതെ, പ്രസംഗങ്ങളിലുടനീളം കോണ്‍ഗ്രസിനെ കുറ്റംപറയാനാണ് മോദി സമയം നീക്കിവെയ്ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഗുജറാത്തിന് സുവര്‍ണക്കാലം വാഗ്ദാനം ചെയ്ത രാഹുല്‍ ഗാന്ധി, സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ നോട്ടുനിരോധനം പോലുളള നടപടികള്‍ സ്വീകരിക്കില്ലെന്നും ഉറപ്പ് നല്‍കി.  

കഴിഞ്ഞ ദിവസം നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് കണ്ടു. പ്രസംഗത്തിന്റെ അറുപതുശതമാനവും കോണ്‍ഗ്രസിനെയും തന്നെയും കുറ്റം പറയുന്നതിനാണ് മോദി നീക്കിവെച്ചതെന്ന് രാഹുല്‍ ആരോപിച്ചു. കച്ച് ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് ഗുജറാത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് ആയിരിക്കും. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ പറയുന്നത് കേട്ടശേഷം മാത്രമേ തീരുമാനങ്ങള്‍ എടുക്കുകയുളളുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത