ദേശീയം

ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം; ബിജെപി തന്നെ ഭയക്കുന്നതിനാല്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മേവാനി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് ജിഗ്നേഷ് ആരോപിക്കുമ്പോള്‍ ബിജെപി സംസ്ഥാന ഘടകം ആരോപണം തള്ളുന്നു. 

ജിഗ്നേഷിന്റെ വാഹന വ്യൂഹത്തിലെ ഒരു വാഹനത്തിന് നേര്‍ക്ക് കല്ലേറുണ്ടാവുകയായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മറ്റൊരു വാഹനത്തിലായിരുന്നു ദളിത് നേതാവ്. തന്നെ ബിജെപി ഭയക്കുന്നുവെന്നും, അതിനാലാണ് ഇത്തരം നടപടികള്‍ അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നാല്‍ ഞാന്‍ വിപ്ലവകാരിയാണ്. തന്നെ പേടിപ്പിക്കാന്‍ സാധിക്കില്ലെന്നും ജിഗ്നേഷ് പറയുന്നു. 

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പോകുന്നവരെ ആക്രമിക്കുക എന്നത്  നിങ്ങളുടെ ബുദ്ധിയാണോ,  അതോ അമിത് ഷായുടെ ബുദ്ധിയാണോ എന്ന് ചോദിച്ച് മേവാനി ട്വിറ്ററിലൂടെ മോദിക്ക് നേരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.  

സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് ജിഗ്നേഷ് ഗുജറാത്തിലെ വാദ്ഗാമില്‍ നിന്നും മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജിഗ്നേഷിന് കോണ്‍ഗ്രസ് പുറത്തുനിന്നുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇവിടെ  കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താനും മുതിര്‍ന്നിരുന്നില്ല. ദളിത് വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന മണ്ഡലത്തിലാണ് ജിഗ്നേഷ് ദനവിധി തേടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്