ദേശീയം

ആധാര്‍ ബന്ധിപ്പിക്കല്‍: സമയപരിധി മാര്‍ച്ച് 31ലേക്കു നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31ലേക്ക് നീട്ടി. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഇതുവരെ ആധാര്‍ എടുക്കാത്തവര്‍ക്ക് മാത്രമെ നീട്ടിയ സമയത്തിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തിറക്കും.

അറ്റോണി ജനറല്‍ കെകെ വേണുഗോപലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്. അതേസമയം മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ബാങ്ക് അക്കൗണ്ടിന് ഡിസംബര്‍ 31ഉം മൊബൈലിന് അടുത്തവര്‍ഷം ഫെബ്രുവരി ആറുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ