ദേശീയം

വന്‍കിട നിര്‍മാണങ്ങള്‍ക്കു പരിസ്ഥിതി അനുമതി ഇളവു ചെയ്ത ഉത്തരവ് ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വന്‍കിട നിര്‍മാണങ്ങള്‍ക്കു പരിസ്ഥിതി അനുമതി ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. പരിസ്ഥിതി അനുമതിയില്ലാതെ ഒരു നിര്‍മാണവും അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയാണ് ട്രൈബ്യൂണല്‍ ഉത്തരവ്. 

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്കാന്‍ എന്ന പേരിലാണ് 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാനം പുറപ്പെടുവിച്ചത്. ഇരുപതിനായിരം മുതല്‍ ഒന്നര ലക്ഷം വരെ ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്നായിരുന്നു വിജ്ഞാപനം. ട്രൈബ്യൂണല്‍ ഇതു റദ്ദാക്കിയതോടെ പരിസ്ഥിതി അനുമതിയില്ലാതെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവയ്‌ക്കേണ്ടിവരും. കേ്ന്ദ്ര സര്‍ക്കാരിനുള്ള കനത്ത തിരിച്ചടിയായാണ് ട്രൈബ്യൂണല്‍ നടപടി വിലയിരുത്തപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'