ദേശീയം

ഗര്‍ഭനിരോധന ഉറകളുടെ പരസ്യം ഇനി രാത്രി പത്തു മുതല്‍ രാവിലെ ആറ് വരെ മാത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടെലിവിഷനുകളില്‍ പ്രൈംടൈമുകളില്‍ ഇനി മുതല്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിക്കില്ല. കേന്ദ്ര വാര്‍ത്ത വിനിമയകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ച ആറ് മണി വരെയുള്ള സമയത്ത് മാത്രം ഇനി ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണ് ഉത്തരവ്. ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിലൂടെ അശ്ലീലവും അനാവശ്യവുമായ വിവരങ്ങളും ദൃശ്യങ്ങളും കുട്ടികള്‍ കാണുന്നുവെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

 
പരസ്യങ്ങള്‍ക്കെതിരെ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതോടെയാണ് ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ പ്രക്ഷകര്‍ കൂടുതലുള്ള സമയത്ത് കാണിക്കേണ്ടെന്ന തീരുമാനമുണ്ടായത്. ഗര്‍ഭനിരോധനഉറകളുടെ പരസ്യം പൂര്‍ണമായും മുതിര്‍ന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നും അതിനാല്‍ അത് െ്രെപം ടൈമില്‍ പ്രദര്‍ശിപ്പിക്കരുതെന്നുമായിരുന്നു കൗണ്‍സിലിന് ലഭിച്ച പരാതികളില്‍ പറഞ്ഞിരുന്നത്. 
അതേസമയം കൗണ്‍സിലിന് ലഭിച്ച പരാതികള്‍ മാത്രമല്ല ഗുജറാത്തില്‍ നവരാത്രിയോടനുബന്ധിച്ച് മാന്‍ഫോഴ്‌സ് എന്ന കോണ്ടം കമ്പനി സ്ഥാപിച്ച പരസ്യ ഹോര്‍ഡിംഗുകളും ഉറകളുടെ പരസ്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍  ഉണ്ട്.

യുവാക്കളുടെ ഹരമായ സണ്ണി ലിയോണിനെ മോഡലാക്കിയുള്ള മാന്‍ഫോഴ്‌സിന്റെ പരസ്യ ഹോര്‍ഡിംഗുകള്‍ ഈ നവരാത്രി ആഘോഷിക്കൂ, സ്‌നേഹത്തോടെ.... എന്ന അടിക്കുറിപ്പോടെ ഗുജറാത്തിലെ പ്രധാനനഗരങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനെതിരെ പല ഹൈന്ദവസംഘടനകളും രംഗത്തെത്തുകയും പരസ്യ ഹോര്‍ഡിംഗുകള്‍ പലയിടത്തും കീറിനശിപ്പിക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി