ദേശീയം

പെയിന്റ് പാത്രം പൊട്ടിത്തെറിച്ച് ആറ് വയസുകാരന്‍ മരിച്ചു: മൂന്ന്‌പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ: പെയിന്റ് പാത്രം പൊട്ടിത്തെറിച്ച് ആറുവയസുകാന് ദാരുണാന്ത്യം. കുടുംബത്തിലെ മറ്റ് മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

ജാലാഡി ഗൗതമം എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ പിതാവ് നാഗാര്‍ജുന, അമ്മ ഭവാനി, മുത്തശ്ശി നാഗമണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. നാഗാര്‍ജുന ഗുരുഗര നില തരണം ചെയ്തായി അശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ മറ്റു രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്.

കുറച്ചു വര്‍ഷം പഴക്കമുള്ള പെയിന്റ് പാത്രം കുട്ടി തുറക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. കെമിക്കല്‍ റിയാക്ഷനാണ് പാത്രം പൊട്ടിത്തെറിക്കാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍