ദേശീയം

ആദിവാസി ദമ്പതികള്‍ക്കായി ചുംബന മത്സരം; എംഎല്‍എമാരെ സസ്‌പെന്റ് ചെയ്യണമെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ആദിവാസി ദമ്പതികള്‍ക്കുവേണ്ടി ചുംബന മത്സരം സംഘടിപ്പിച്ച എംഎല്‍എമാര്‍ക്കെതിരെ ബിജെപി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എമാരായ രണ്ടു പേരെ സസ്‌പെന്റ് ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. 

ഡിസംബര്‍ 10ന് പാകൂറിലാണ് പരിപാടി സംഘടിപ്പിച്ചത്. ആദിവാസി സമൂഹത്തില്‍ കൂടി വരുന്ന വിവാഹമോചനങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ചുംബന സമരം സംഘടിപ്പിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എം.എല്‍.എമാരായ സൈമണ്‍ മറണ്ടിയുടെയും സ്റ്റീഫണ്‍ മറണ്ടിയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി 

ചുംബനസമരത്തിന് നേതൃത്വം നല്‍കിയ എംഎല്‍എ മാരെ നിയസമഭയില്‍ നിന്നും പുറത്താക്കണെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇത്തരം ഒരു പരിപാടിയിലൂടെ സന്താള്‍ പര്‍ഗാനയുടെ സംസ്‌കാരത്തെ സ്റ്റീഫന്‍ മറണ്ടി അപമാനിച്ചിരിക്കുന്നതെന്നും സ്ത്രീകളുടെ ശക്തിയെ തന്നെ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും ബിജെപി പറയുന്നു.  നാളെ ആരംഭിക്കുന്ന ശീതകാലസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവരെ അനുവദിക്കില്ലെന്നും ബി.ജെ.പിയുടെ ജാര്‍ഖണ്ഡ് വൈസ് പ്രസിഡന്റ് ഹേംലാല്‍ മുര്‍മു വ്യക്തമാക്കി

20ഓളം ദമ്പതികളാണ് ചുംബന മത്സരത്തില്‍ പങ്കെടുത്തത്. ഇവര്‍ക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും സൈമണ്‍ പറയുന്നു. സംഭവം വിവാദമായതിന് പിന്നാലെ ചുംബന സമരം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ചുംബനസമരത്തിലൂടെ ആദിവാസി സമൂഹത്തെ അപമാനിച്ചിരിക്കുകയാണെന്ന് 
ജാര്‍ഖണ്ഡ് ഗ്രാമവികസന മന്ത്രി നീല്‍കാന്ത് സിങ് മുണ്ട പറഞ്ഞു. വിജയികള്‍ക്ക് സമ്മാനം നല്‍കിയതിനെതിരെയും അദ്ദേഹം രംഗത്തെത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ