ദേശീയം

സഹോദര ഭാര്യയെ വിവാഹം കഴിക്കേണ്ടി വന്നതില്‍ മനംനൊന്ത് 15കാരന്‍ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

പട്‌ന: വിധവയായ സഹോദരഭാര്യയെ വിവാഹം കഴിക്കേണ്ടി വന്നതില്‍ മനംനൊന്ത് പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മഹാദേവ് ദാസാണ് തൂങ്ങി മരിച്ചത്. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂത്തസഹോദരന്‍ സന്തോഷ് ദാസിന്റെ ഭാര്യ റൂബി ദേവിയെ മഹാദേവിനെ കൊണ്ട് വിവാഹം ചെയ്യിച്ചത്. മഹാദേവിനെക്കാള്‍ പത്തുവയസ് മുതിര്‍ന്ന സ്ത്രീയായിരുന്നു റൂബി. റൂബിക്ക് രണ്ട് കുഞ്ഞുങ്ങളുമുണ്ടായിരുന്നു.

ബന്ധുക്കളുടെയും ഗ്രാമവാസികളുടെയും നിര്‍ബന്ധം മൂലമാണ് മഹാദേവിന് റൂബിയെ വിവാഹം കഴിക്കേണ്ടി വന്നത്. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോയ മഹാദേവിനെ വൈകിട്ട് ഏഴുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഹാദേവിനെ കൊണ്ട് റൂബിയെ വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിച്ചത് റൂബിയുടെ മാതാപിതാക്കളായിരുന്നെന്ന് മഹാദേവിന്റെ അച്ഛന്‍ ചന്ദ്രേശ്വര്‍ പറഞ്ഞു.

മഹാദേവിന്റെ സഹോദരന്‍ സന്തോഷ് ദാസ് ഒരു സ്വകാര്യ സ്ഥാപനത്തിലെ ഇലക്ട്രീഷ്യനായിരുന്നു. 2013 ലാണ് സന്തോഷ് വൈദ്യുതാഘാമേറ്റ് മരിക്കുന്നത്. അന്ന് നഷ്ടപരിഹാരമായി എണ്‍പതിനായിരം രൂപ സ്ഥാപനം നല്‍കിയിരുന്നു. ആ തുക ലഭിക്കാനാണ് മഹാദേവിനെ കൊണ്ട് റൂബിയെ വിവാഹം കഴിപ്പിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി