ദേശീയം

ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല; യുവതി അഴുക്കുചാലില്‍ പ്രസവിച്ചു:  പ്രവേശനം നിഷേധിച്ചത്‌ രേഖകള്‍ ഇല്ലെന്ന് പറഞ്ഞ്

സമകാലിക മലയാളം ഡെസ്ക്

ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്റ്റര്‍മാര്‍ തയാറാവാതിരുന്നതിനെത്തുടര്‍ന്ന് യുവതി അഴുക്കു ചാലില്‍ പ്രസവിച്ചു. ഒഡിഷയിലെ കൊരപുത് ജില്ലയിലാണ് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം യുവതിക്ക് അഴുക്കുചാലില്‍ പ്രസവിക്കേണ്ടിവന്നത്. അവശ്യമായ രേഖകള്‍ ഇല്ലെന്ന് പറഞ്ഞാണ് ആശുപത്രി യുവതിക്ക് പ്രവേശനം നിഷേധിച്ചത്. തുടര്‍ന്ന് ആശുപത്രിക്ക് സമീപത്തുള്ള ഓടയില്‍ കിടന്ന് യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.  

ആവശ്യമായ രേഖകള്‍ ഇല്ലെന്ന് കാട്ടിയാണ് ഡോക്റ്റര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയാറാവാതിരുന്നത്. അസുഖബാധിതനായ ഭര്‍ത്താവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു യുവതി. ആ സമയത്ത് യുവതിക്ക് വേദന വരികയും ആശുപത്രിയിലെ ഒരു ഡോക്റ്ററെ കാണിക്കുകയുമായിരുന്നു എന്നാല്‍ പ്രവേശനം നിഷേധിച്ചതോടെ ആശുപത്രിയുടെ കാന്റീന് സമീപമുള്ള അഴുക്കുചാലില്‍ കിടന്ന് യുവതി പ്രസവിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ഹോസ്പിറ്റല്‍ അധികൃതര്‍ നിഷേധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു