ദേശീയം

'ഈ പ്രണയത്തിന്റെ വിശുദ്ധി ഒരു സിനിമയ്ക്കും പകര്‍ത്താനാകാത്തത്'; രോഹിത്- റിതിക ദമ്പതികള്‍ക്ക് ആശംസകളുമായി അനുപം ഖേര്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിരാട് കോഹ്‌ലി -അനുഷ്‌ക ശര്‍മ്മ താരജോഡിയെ വിട്ട് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പിന്നാലെ കൂടിയിരിക്കുന്നത് രോഹിത്-റിതിക ദമ്പതികള്‍ക്ക് പിന്നാലെയാണ്. ചരിത്രം കുറിച്ച രോഹിതിന്റെ ഡബിള്‍ സെഞ്ചുറിയും അതുകണ്ട് കണ്ണുനിറഞ്ഞ് നില്‍ക്കുന്ന റിതികയുടെ ചിത്രവുമാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ മുഖ്യ ചര്‍ച്ചാവിഷയം. 

ഇതിന് പിന്നാലെ  റിതികയ്ക്കും രോഹിതിനും അഭിനന്ദനവുമായി ബോളിവുഡ് താരമായ അനുപം ഖേറും രംഗത്തെത്തിയിരിക്കുകയാണ്. റിതികയുടേയും രോഹിതിന്റേയും പ്രണയ കഥയുടെ വിശുദ്ധി ഒരു സിനിമയ്ക്കും പകര്‍ത്താന്‍ കഴിയാത്തതാണെന്ന് അനുപംഖേര്‍ ട്വിറ്ററില്‍ കുറിച്ചു.സെക്കന്റുകള്‍ക്കൊണ്ട് ഒരുപാട് കഥ പറയുന്നതാണ് ഇരുവരുടേയും മുഖഭാവം പകര്‍ത്തിയ ക്ലോസപ്പ് ഷോട്ടുകളെന്നും രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നു അനുപം ഖേര്‍ പറഞ്ഞു. 

വിവാഹത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലായിരുന്നു രോഹിത് തന്റെ കരിയറിലെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറി നേടിയത്.  മൂന്ന് ഡബിള്‍ സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത്. രോഹിത് ഡബിള്‍ സെഞ്ച്വറിയടിച്ച വേളയില്‍ ക്യാമറക്കണ്ണുകളില്‍ നിറഞ്ഞു നിന്നത് ഗ്യാലറിയില്‍ സന്തോഷാശ്രൂ പൊഴിച്ച് നില്‍ക്കുന്ന റിതികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത