ദേശീയം

രാഹുല്‍, എനിക്കുറപ്പുണ്ട്, നിങ്ങള്‍ ആദരവു പിടിച്ചുപറ്റും; അഭിനന്ദനവുമായി കമല്‍ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി നടന്‍ കമല്‍ഹാസന്‍. രാഹുലിന്റെ ചുമലുകള്‍ക്കു മുഴുവന്‍ കരുത്തും നേരുന്നതായി കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍, അഭിനന്ദനങ്ങള്‍. നിങ്ങളുടെ ഇരിപ്പിടമല്ല നിങ്ങളെ നിര്‍വചിക്കുന്നത്, എന്നാല്‍ നിങ്ങളുടെ പദവിയെ നിര്‍വചിക്കാന്‍ നിങ്ങള്‍ക്കാവും. നിങ്ങള്‍ക്കു മുമ്പേ പോയവരോട് എനിക്ക് ആദരമുണ്ട്, നിങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ആ ആദരം വാങ്ങിയെടുക്കുമെന്നും എനിക്കുറപ്പുണ്ട്. അതിന് എല്ലാ കരുത്തും നേരുന്നു- ഇങ്ങനെയാണ് രാഹുലിനെ അഭിനന്ദിച്ചുകൊണ്ട് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തത്.

ഇന്നു രാവിലെയാണ് ന്യൂഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലേറ്റത്. പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ ഇല്ലാതിരുന്നതിനാല്‍ നേരത്തെ തന്നെ രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം