ദേശീയം

രാഹുല്‍ മുങ്ങി താഴുന്ന കപ്പലിന്റെ ക്യാപ്റ്റനെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുത്ത രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോ. മുങ്ങിത്താഴുന്ന കപ്പലിന്റെ ക്യാപ്റ്റനാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു സുപ്രിയോയുടെ വിമര്‍ശനം.

കോണ്‍ഗ്രസ് രാജ്യത്തെ 21ാം നൂറ്റാണ്ടിലേക്ക് നയിച്ചു. ബിജെപി രാജ്യത്തെ മധ്യകാലത്തിലേക്ക് കൊണ്ടുപോയെന്ന് പറഞ്ഞ രാഹുലിന്റെ പരാമര്‍ശത്തോട് ഒരു സംശയം മാത്രമാണ് ഉള്ളത്. 21ാം നൂറ്റാണ്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുണ്ടോയെന്നതുമാത്രമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ച ഓരോ ദിവസവും താഴേക്കാണ്. മഹത്തായ ചരിത്രമുള്ള കോണ്‍ഗ്രസിന് നല്ല ഭാവിയുണ്ടാകട്ടെയെന്നും സുപ്രിയോ പരിഹസിച്ചു.

47 കാരനായ രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു